മയ്യിൽ: മയ്യിൽ കോട്ടപ്പൊയിലിൽ വീട്ടിൽനിന്ന് ഏഴര പവൻ സ്വർണവും 22,000 രൂപയും കവർന്നു. കോട്ടപ്പൊയിലിലെ മാട്ടുക്കാരന്റകത്ത് അബ്ദുൾ ഖാദറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. കുളിമുറിയുടെ വാതിൽ തുറന്ന് അകത്തു കടന്ന മോഷ്ടാവ് കിടപ്പുമുറിയുടെ അലമാരയിൽനിന്നാണ് പണം കവർന്നത്. അലമാരയുടെ മുകളിൽ വച്ച താക്കോലെടുത്ത് തുറന്നാണ് കവർച്ച നടത്തിയത്. കുടുംബാംഗങ്ങളെല്ലാം ഈ മുറിയിൽത്തന്നെയാണ് കിടന്നുറങ്ങിയത്. പുലർച്ചെ നാലോടെ അബ്ദുൾ ഖാദറിന്റെ മകൾ എഴുന്നേറ്റപ്പോഴാണ് കവർച്ച നടന്നതായി അറിഞ്ഞത്.
വിവരമറിഞ്ഞ് മയ്യിൽ സിഐ ടി.പി. സുമേഷ്, എസ്ഐ പി.പി. ഗോവിന്ദൻ, എഎസ്ഐ പ്രദീപൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
വിവരമറിഞ്ഞ് മയ്യിൽ സിഐ ടി.പി. സുമേഷ്, എസ്ഐ പി.പി. ഗോവിന്ദൻ, എഎസ്ഐ പ്രദീപൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.