+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബുദാബിയിൽ റ്റാം ആപ്പ്ളിക്കേഷൻ കൂടുതൽ വിപുലീകരിച്ചു

അബുദാബി : അബുദാബിയിൽ സർക്കാർ നിയന്ത്രിതമായ സേവനങ്ങൾ 80 ശതമാനവും ലഭ്യമാക്കുന്ന റ്റാം ആപ്പ്ളിക്കേഷൻ കൂടുതൽ വിപുലീകരിച്ചു. വർഷാവസാനത്തോടെ 100 ശതമാനം സേവങ്ങളും ഒറ്റ ആപ്പിലൂടെ ജനങ്ങളിൽ എത്തിക്കുക എന്നതാണ്
അബുദാബിയിൽ റ്റാം ആപ്പ്ളിക്കേഷൻ കൂടുതൽ വിപുലീകരിച്ചു
അബുദാബി : അബുദാബിയിൽ സർക്കാർ നിയന്ത്രിതമായ സേവനങ്ങൾ 80 ശതമാനവും ലഭ്യമാക്കുന്ന റ്റാം ആപ്പ്ളിക്കേഷൻ കൂടുതൽ വിപുലീകരിച്ചു. വർഷാവസാനത്തോടെ 100 ശതമാനം സേവങ്ങളും ഒറ്റ ആപ്പിലൂടെ ജനങ്ങളിൽ എത്തിക്കുക എന്നതാണ് ലക്‌ഷ്യം.

അബുദാബിയിലെ സർക്കാർ സേവനങ്ങളെ ഒരു കുടകീഴിൽ എത്തിക്കുന്ന ആപ്പ്ലികേഷൻ ആണ് റ്റാം . കൂടുതൽ സേവനങ്ങൾ ഇതേ ആപ്പിന്റെ ഭാഗമാക്കുന്നതോടെ 80 ശതമാനവും സേവനങ്ങൾ സർക്കാർ ഓഫീസുകളിൽ നേരിട്ട് പോകാതെ തന്നെ നേടിയെടുക്കാമെന്നതാണ് ഏറ്റവും ആശ്വാസകരമായ അവസ്ഥ . ഈ വർഷാവസാനത്തോടെ 100 ശതമാനവും സേവങ്ങളും ഒറ്റ ആപ്പിലൂടെ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലീകരണം നടക്കുന്നതെന്ന് ഗവണ്മെന്റ് സപ്പോർട്ട് വിഭാഗം ചെയർമാൻ അലി റാഷിദ് അൽ കേത്ബി അറിയിച്ചു. ഇതോടെ സർക്കാരിന്റെ എല്ലാ സേവനങ്ങളെ കുറിച്ചും അറിയുന്നതിനും , ഫലപ്രദമാക്കുന്നതിനും , ആവശ്യമായ തുക അടക്കുന്നതിനും റ്റാം ആപ്ളിക്കേഷൻ ഉപയോഗിച്ചാൽ മതിയാകും . യു എ ഇ പാസ് ഉപയോഗിച്ച് റ്റാം ആപ്ളികേഷനിൽ എത്തിയാൽ ആരോഗ്യ - വിദ്യാഭ്യാസ - ഭവന - സാമ്ബത്തിക - കൃഷി - നികുതി - പരിസ്ഥിതി തുടങ്ങിയ എല്ലാ മന്ത്രാലയങ്ങളുടെയും സേവനങ്ങൾ ലഭ്യമാണ് . പൊതുജനങ്ങൾ ഈ അപ്പ്ലികേഷൻ ഉപയോഗിക്കണമെന്നും ആപ്പിനെ സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണമെന്നും അൽ കേത്ബി അഭ്യർത്ഥിച്ചു. ആപ്പിൾ സ്റ്റോർ , ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവിടങ്ങളിൽ നിന്നും ആപ്പ് ഡൗൺ ലോഡ് ചെയ്യാവുന്നതാണ്.

റിപ്പോർട്ട്: അനിൽ സി ഇടിക്കുള