കണ്ണൂര്‍: സിബിഎസ്ഇ കണ്ണൂര്‍ സഹോദയ സ്കൂള്‍ കോംപ്ലക്സ് വാർഷിക അത്ലറ്റിക് മീറ്റ് ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ മാങ്ങാട്ടുപറമ്പ് കണ്ണൂർ സർവകലാശാല സിന്തറ്റിക് ട്രാക്കിൽ നടക്കും. മീറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം കണ്ണൂര്‍ മേഖല ക്രൈംബ്രാഞ്ച് എസ്പി പി.പി സദാനന്ദന് രണ്ടിന് രാവിലെ ഒമ്പതിന് നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ലോക ബോക്സിംഗ് ചാമ്പ്യനും ധ്യാന്‍ചന്ദ് പുരസ്കാര ജേതാവുമായ കെ.സി.ലേഖ മുഖ്യാതിഥിയായിരിക്കും.
കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലകളിലെ സ്കൂളുകളില്‍നിന്നുള്ള 1400 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 58 ഇനത്തിലായിരിക്കും മത്സരം. മീറ്റിന്റെ നടത്തിപ്പിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ബ്രദർ എം.പി. ബിജു സിഎസ്ടി, ഡോ. മനു ജോസഫ് വാഴപ്പള്ളി എന്നിവർ ജനറൽ കൺവീനർമാരാണ്. കൂടാതെ കണ്ണൂർ സഹോദയ സമിതി ഭാരവാഹികൾ മുഖ്യസംഘാടകരായിരിക്കും. മത്സരാർഥികൾ, ടീം മാനേജർമാർ, ഒഫീഷ്യൽസ്, മീഡിയ, ക്ഷണിക്കപ്പെട്ട അതിഥികൾ, വിവിധ സ്കൂൾ പ്രിൻസിപ്പൽമാർ എന്നിവർക്കായി പ്രത്യേക ഇരിപ്പിടം, റസ്റ്റ് റൂമുകൾ എന്നിവ സജ്ജീകരിക്കും. സമാപനസമ്മേളനം മൂന്നിന് വൈകുന്നേരം കണ്ണൂര്‍ റൂറല്‍ എസ്പി ആര്. മഹേഷ് ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ ബ്രദർ ഡോ.റജി സ്കറിയ (പ്രിൻസിപ്പൽ മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ), കെ.പി.സുബൈർ (പ്രസിഡന്റ്, കണ്ണൂർ സഹോദയ), എ. ബാലകൃഷ്ണൻ (ട്രഷറർ, കണ്ണൂർ സഹോദയ), പി.പി.പ്രദ്യുമ്നൻ എന്നിവർ പങ്കെടുത്തു. ഈ വർഷത്തെ മേളയുടെ നടത്തിപ്പ് ചുമതല ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിനാണ്.