ഇരിട്ടി: പായം ഗ്രാമപഞ്ചായത്തിലെ കോറമുക്ക് - പായം റോഡിൽ ചീങ്ങാക്കുണ്ടത്ത് റോഡരിക് ഇടിഞ്ഞ് അപകടാവസ്ഥയിൽ. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലാണ് ടാറിംഗിനോട് ചേർന്ന അരിക് ഇടിഞ്ഞത്. ഇതോടെ വാഹനയാത്രയും കാൽനടയാത്രയും പ്രയാസത്തിലായി. ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയിൽ നാട്ടുകാർ തുണികൊണ്ട് മുന്നറിയിപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഉടൻ നവീകരണ പ്രവൃത്തികൾ നടത്തിയില്ലെങ്കിൽ റോഡ് പൂർണമായും ഇടിഞ്ഞു താഴാനും സാധ്യതയുണ്ട്.
ഉടൻ നവീകരണ പ്രവൃത്തികൾ നടത്തിയില്ലെങ്കിൽ റോഡ് പൂർണമായും ഇടിഞ്ഞു താഴാനും സാധ്യതയുണ്ട്.