ചെട്ട്യാംപറമ്പ് : 2021-22 വർഷത്തെ ഇരിട്ടി ഉപജില്ലയിലെ മികച്ച പിടിഎയ്ക്കുള്ള അവാർഡ് ചെട്ട്യാംപറമ്പ് ഗവ. യുപി സ്കൂൾ ഏറ്റുവാങ്ങി. സ്കൂൾ മുൻ പിടിഎ പ്രസിഡന്റ് ഷിജോ പി.ചെറിയാൻ, സണ്ണി ജോസഫ് എംഎൽഎയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ഇതോടൊപ്പം ജില്ലാ ഉപജില്ലാ മേളകളിലെ കലാ ശാസ്ത്ര പ്രവൃത്തി പരിചയ പ്രതിഭകളെ അനുമോദിക്കലും നടന്നു. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാഘാടനം ചെയ്തു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ പിടിഎ പ്രസിഡന്റ് ടി.ബി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.
കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരിക്കുട്ടി ജോൺസൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോമി പുളിക്കകണ്ടത്തിൽ, വാർഡ് മെമ്പർ ലീലാമ്മ ജോണി, പഞ്ചായത്തംഗം ബിജു പൊരുമത്തറ, ബിന്ദു പോൾ, ഷീന ബോബി, പി.എം. പൈലി, ഷിജോ പി. ചെറിയാൻ, പി.എൻ രതീഷ് തുടങ്ങിയവർ സംസാരിച്ചു.