+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാം​സ്കാ​രി​ക-​ല​ഹ​രി ‌വി​രു​ദ്ധ സ​ദ​സു​ക​ളു​മാ​യി സി​പി​എം

ക​ണ്ണൂ​ർ: ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ ഇ​ന്നു​മു​ത​ൽ ഡി​സം​ബ​ര്‍ 12 വ​രെ 1000 കേ​ന്ദ്ര​ങ്ങ​ളി​ല്‍ സാം​സ്കാ​രി​ക സ​ദ​സും ല​ഹ​രി​മാ​ഫി​യ സം​ഘ​ങ്ങ​ളെ ഒ​റ്റ​പ്പെ​ടു​ത്തു​ക എ​ന്ന സ​ന്ദേ​ശ​
സാം​സ്കാ​രി​ക-​ല​ഹ​രി ‌വി​രു​ദ്ധ  സ​ദ​സു​ക​ളു​മാ​യി സി​പി​എം
ക​ണ്ണൂ​ർ: ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ ഇ​ന്നു​മു​ത​ൽ ഡി​സം​ബ​ര്‍ 12 വ​രെ 1000 കേ​ന്ദ്ര​ങ്ങ​ളി​ല്‍ സാം​സ്കാ​രി​ക സ​ദ​സും ല​ഹ​രി​മാ​ഫി​യ സം​ഘ​ങ്ങ​ളെ ഒ​റ്റ​പ്പെ​ടു​ത്തു​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യി ഡി​സം​ബ​ര്‍ 3ന് ​ത​ല​ശേ​രി​യി​ലും ഡി​സം​ബ​ര്‍ 4ന് ​ജി​ല്ല​യി​ലെ 4000 കേ​ന്ദ്ര​ങ്ങ​ളി​ലും ല​ഹ​രി​വി​രു​ദ്ധ സ​ദ​സു​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ല​ഹ​രി മാ​ഫി​യാ സം​ഘം ത​ല​ശേ​രി​യി​ല്‍ ന​ട​ത്തി​യ ഇ​ര​ട്ട​ക്കൊ​ല നാ​ടി​നെ ന​ടു​ക്കി​യ ഒ​രു സം​ഭ​വ​മാ​ണ്. ല​ഹ​രി​വി​രു​ദ്ധ വാ​ര്‍​ഡ് ത​ല ജാ​ഗ്ര​താ സ​മി​തി​യു​ടെ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​ക​യും ല​ഹ​രി​ക്കെ​തി​രെ പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് ഷ​മീ​റി​നെ​യും ഖാ​ലി​ദി​നെ​യും ക്രി​മി​ന​ല്‍ സം​ഘം പ​ട്ടാ​പ്പ​ക​ല്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍, ക്രൂ​ര​വും പൈ​ശാ​ചി​ക​വു​മാ​യ ഇ​ര​ട്ട​ക്കൊ​ല​യെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കേ​ണ്ട​തി​ന് പ​ക​രം ചി​ല​ര്‍ പ്ര​തി​ക​ളു​ടെ രാ​ഷ്ട്രീ​യം തി​ര​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.
ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ന​വോ​ത്ഥാ​ന​മൂ​ല്യ​ങ്ങ​ള്‍ തി​രി​ച്ചു​പി​ടി​ക്കേ​ണ്ട​ത് സാ​മൂ​ഹ്യ​പു​രോ​ഗ​തി​ക്ക് അ​നി​വാ​ര്യ​മാ​ണ്. ഇ​ല്ലെ​ങ്കി​ല്‍ ഉ​ത്ത​രേ​ന്ത്യ​ന്‍ രീ​തി​യി​ല്‍ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും അ​നാ​ചാ​ര​ങ്ങ​ളും വി​ദ്യാ​സ​മ്പ​ന്ന​മാ​യ കേ​ര​ള​ത്തെ​യും കീ​ഴ​ട​ക്കും. അ​തു​കൊ​ണ്ടാ​ണ് ഈ ​സാ​മൂ​ഹ്യ​തിډ​ക്കെ​തി​രെ ലൈ​ബ്ര​റി കൗ​ണ്‍​സി​ലും പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘ​വും ശാ​സ്ത്ര​സാ​ഹി​ത്യ​പ​രി​ഷ​ത്തും സം​യു​ക്ത​മാ​യി 1000 സാം​സ്കാ​രി​ക സ​ദ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.
ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ണ്ണൂ​ര്‍ സ്റ്റേ​ഡി​യം കോ​ര്‍​ണ​റി​ല്‍ ന​ട​ക്കു​ന്ന സം​വാ​ദ സ​ദ​സ് പ്ര​മു​ഖ സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​ഇ.​എ​ന്‍. കു​ഞ്ഞ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​സം​ബ​ര്‍ 12ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് നെ​രു​വ​മ്പ്രം ഗാ​ന്ധി സ്മാ​ര​ക വാ​യ​ന​ശാ​ല​യി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന പ​രി​പാ​ടി​യി​ല്‍ പ്ര​ശ​സ്ത​ക​വി​യും സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റു​മാ​യ സ​ച്ചി​ദാ​ന​ന്ദ​ന്‍ പ​ങ്കെ​ടു​ക്കും.
എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ല്‍ ഡി​സം​ബ​ര്‍ 3ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ല​ശേ​രി പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന ല​ഹ​രി​വി​രു​ദ്ധ സ​ദ​സ് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും ജ​യ​രാ​ജ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.