+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സു​ര​ക്ഷ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ ന​ട​പ​ടി: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളി​ൽ സു​ര​ക്ഷ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഐ​സി​യു​വി​ലു​
മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സു​ര​ക്ഷ കൂ​ടു​ത​ൽ  ശ​ക്ത​മാ​ക്കാ​ൻ ന​ട​പ​ടി: മ​ന്ത്രി വീ​ണാ ജോ​ർ​ജ്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളി​ൽ സു​ര​ക്ഷ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഐ​സി​യു​വി​ലു​ള്ള രോ​ഗി​ക്ക് ഐ​സി​യു​വി​ന് പു​റ​ത്തും വാ​ർ​ഡി​ലു​ള്ള രോ​ഗി​ക്ക് വാ​ർ​ഡി​ലും കൂ​ട്ടി​രി​പ്പി​ന് ഒ​രാ​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. കൂ​ടു​ത​ൽ പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ​ക്ക് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​ത്രം ഒ​രാ​ളെ​ക്കൂ​ടി പ്ര​ത്യേ​ക പാ​സ് വ​ഴി അ​നു​വ​ദി​ക്കും. ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​ന സ​മ​യം വൈ​കു​ന്നേ​രം 3.30 മു​ത​ൽ 5.30 വ​രെ​യാ​ണ്. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ന്ന​തി​ന് പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ലു​ള്ള പോ​ലീ​സി​ന്‍റെ​യും സെ​ക്യൂ​രി​റ്റി ചീ​ഫി​ന്‍റെ​യും ന​മ്പ​രു​ക​ൾ എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ല​ഭ്യ​മാ​ക്കും. അ​ലാം സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത പോ​ലീ​സി​ന്‍റെ​യും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും പി​ജി ഡോ​ക്ട​ർ​മാ​രു​ടേ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പോ​ലീ​സ് ഔ​ട്ട് പോ​സ്റ്റ് രൂ​പീ​ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​തി​ലൂ​ടെ ആ​ശു​പ​ത്രി​ക​ളി​ലെ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളും മെ​ഡി​ക്കോ ലീ​ഗ​ൽ കേ​സു​ക​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും ഉ​ട​ൻ ത​ന്നെ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും സാ​ധി​ക്കും. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.
ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​ആ​ശ തോ​മ​സ്, ഡി​ഐ​ജി നി​ശാ​ന്തി​നി, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​തോ​മ​സ് മാ​ത്യു, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ക​ലാ​കേ​ശ​വ​ൻ, സൂ​പ്ര​ണ്ട് ഡോ. ​നി​സാ​റു​ദ്ദീ​ൻ, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​ജ​യ​കു​മാ​ർ, പി​ജി ഡോ​ക്ട​ർ​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.