നെടുമങ്ങാട് : ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കമ്മിറ്റിയുടെ "ഉണര്‍വ്' വനിതാ മുന്നേറ്റ ജാഥയുടെ ഭാഗമായി സമാഹരിച്ച പഠനോപകരണങ്ങളുടെ തിരുവനന്തപുരം നോര്‍ത്ത് ജില്ലാതല വിതരണോദ്ഘാടനം നെടുമങ്ങാട് ഇടനില ഗവ. യുപി സ്കൂളില്‍ ഭക്ഷ്യ മന്ത്രി അഡ്വ. ജി.ആര്. അനില്‍ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ആര്.എസ്. രമാദേവി പഠനോപകരണങ്ങള്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. ജോയിന്റ് കൗണ്‍സില്‍ ചെയര്മാന് കെ. ഷാനവാസ്ഖാന് മുഖ്യാതിഥിയായിരുന്നു. സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി.കെ. മധു, നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല, വൈസ് പ്രസിഡന്റ് ഗിരീഷ് എം. പിള്ള, വനിതാ കമ്മിറ്റി സെക്രട്ടറി ജി.എസ്. സരിത, കമ്മിറ്റി അംഗങ്ങളായ ബിജു പുത്തന്‍കുന്ന്, വി. ഗോപകുമാര്‍, അനുമോദ് കൃഷ്ണ, സെക്രട്ടറി കെ. സുരകുമാര്‍, ജോയിന്റ് സെക്രട്ടറി ആര്.എസ്. സജീവ് എന്നിവര്‍ പ്രസംഗിച്ചു.