നേമം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ നേമം പോലീസ് പിടികൂടി. നേമം ഐക്കരവിളാകം, താഴേതട്ട് ലെയ്നിൽ അജിമി മൻസിലിൽ അജിമി (29)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2020 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പരാതി ലഭിച്ചതിനെ തുടർന്ന് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിനിടെ ഒളിവിൽ പോയ പ്രതിയെ നേമം എസ്എച്ച്ഒ രഗീഷ് കുമാർ, എസ്ഐമാരായ വിപിൻ, പ്രസാദ്, മധുമോഹൻ, ജോൺ വിക്ടർ, എഎസ്ഐ ശ്രീകുമാർ, എസ്സിപിഒ ശ്രീകാന്ത്, സിപിഒമാരായ ഗിരി, സാജൻ, ദീപക് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.