നാലാഞ്ചിറ: മാർ ഗ്രിഗോറിയോസ് കോളജ് ഓഫ് ലോയിൽ ഭരണഘടനാ ദിനാചരണവും സ്കൂൾ കുട്ടികൾക്കായുള്ള നിയമമിത്ര പദ്ധതിയുടെ ഉദ്ഘാടനവും സർവോദയ സെൻട്രൽ വിദ്യാലയയിൽ നടത്തി.
സ്കൂൾ ബർസാർ ഫാ. കോശി ചിരക്കോട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭരണഘടനാ ദിനാചരണവും നിയമമിത്ര പദ്ധതിയുടെ ഉദ്ഘാടനവും കേരള ഉപലോകായുക്ത ജസ്റ്റീസ് ബാബു മാത്യു പി. ജോസഫ് നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. പി.സി. ജോണ്‍ നിയമമിത്ര പദ്ധതിയെപ്പറ്റി വിശദീകരിച്ചു.
സ്കൂൾ വിദ്യാർഥികൾക്ക് നിയമ സാക്ഷരതയും നിയമത്തെക്കുറിച്ചുള്ള അവബോധവും പകർന്നു നൽകുന്ന പദ്ധതിയാണ് നിയമമിത്ര.
സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. ശാന്ത ചരുവിൽ, റവ. ഡോ. കോശി ഐസക് പുന്നമൂട്ടിൽ, സെന്റർ ഫോർ കോണ്‍സ്റ്റിറ്റ്യൂഷണൽ സ്റ്റഡീസ് കോ-ഓർഡിനേറ്റർ അസിസ്റ്റന്റ് പ്രഫസർ അഭയ എന്നിവർ നേതൃത്വം നൽകി.