+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആയുഷ് ഇൻഫർമേഷൻ സെല്‍ ഉദ്ഘാടനം മേയ് 21 ന്

കുവൈറ്റ് സിറ്റി : ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഇൻഫർമേഷൻ സെല്‍ കുവൈറ്റിലും. അടുത്ത വെള്ളിയാഴ്ച മെയ് 21 ന് ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ ഇൻഫർമേഷൻ സെല്ലിന്‍റെ ഉല്‍ഘാടനം ആയുഷ് മന്ത്രാലയ സെക്രട്ടറി വൈദ
ആയുഷ് ഇൻഫർമേഷൻ സെല്‍ ഉദ്ഘാടനം മേയ് 21 ന്
കുവൈറ്റ് സിറ്റി : ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഇൻഫർമേഷൻ സെല്‍ കുവൈറ്റിലും. അടുത്ത വെള്ളിയാഴ്ച മെയ് 21 ന് ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ ഇൻഫർമേഷൻ സെല്ലിന്‍റെ ഉല്‍ഘാടനം ആയുഷ് മന്ത്രാലയ സെക്രട്ടറി വൈദ്യ രാജേഷ് കോട്ടെച്ച നിര്‍വ്വഹിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

ഉദ്ഘാടനത്തോടപ്പം അന്താരാഷ്ട്ര യോഗാ ദിനവും സംഘടിപ്പിക്കും.സൂം ഓണ്‍ലൈന്‍ (https://zoom.us/j/92794135807?pwd=Mm95b2ZpeGdsSDVnV3F6S0RmK1VwZz09 ) വഴി നടക്കുന്ന കുവൈറ്റിലെ എല്ലാ ഇന്ത്യൻ പൗരന്മാരും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഇന്ത്യന്‍ എംബസ്സി അഭ്യര്‍ഥിച്ചു. പരിപാടിയുടെ തത്സമയ സംപ്രേഷണം എംബസി വെബ്സൈറ്റിലും സോഷ്യല്‍ മീഡിയായിലുമുണ്ടാകുമെന്നും എംബസി അധികൃതര്‍ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ