കൽപ്പറ്റ: ജില്ലയിൽ 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി നടത്തിയ പട്ടികവർഗ വിഭാഗക്കാർക്ക് അടിസ്ഥാന രേഖകൾ ലഭ്യമാക്കുന്ന അക്ഷയ ബിഗ് കാന്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ ക്യാന്പിൽ 47,339 സേവനങ്ങൾ നൽകി. ക്യാന്പ് നടത്തിയ 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 5570 റേഷൻ കാർഡുകൾ, 8579 ആധാർ കാർഡുകൾ, 3782 ജനന സർട്ടിഫിക്കറ്റുകൾ, 7672 ഇലക്ഷൻ ഐഡി കാർഡുകൾ, 2784 ബാങ്ക് അക്കൗണ്ടുകൾ, 2156 വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, 898 ആരോഗ്യ ഇൻഷ്വറൻസ് സേവനങ്ങൾ, 5465 ഇഡിസ്ട്രിക്ട് സേവനങ്ങൾ, 388 പെൻഷൻ സേവനങ്ങൾ, 10045 ഡിജി ലോക്കർ സേവനങ്ങളും നൽകി.
തൊണ്ടർനാട്, വൈത്തിരി പഞ്ചായത്തുകൾ 100 ശതമാനം പദ്ധതി പൂർത്തിയാക്കി. നൂൽപ്പുഴ, തവിഞ്ഞാൽ, പനമരം, നെൻമേനി, അന്പലവയൽ, പൂതാടി, എടവക, മൂപ്പൈനാട്, മീനങ്ങാടി എന്നീ പഞ്ചായത്തുകളിലും കൽപ്പറ്റ മുനിസിപ്പാലിറ്റിയിലും എബിസിഡി ക്യാന്പ് പൂർത്തിയായി. ജില്ലാ കളക്ടർ എ. ഗീതയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ ക്യാന്പുകൾ നടത്തിയ പഞ്ചായത്തുകളിൽ ഡിസംബർ 15 നകം എല്ലാ പട്ടികവർഗ്ഗക്കാർക്കും ആധികാരിക രേഖകൾ ലഭ്യമാക്കി 100 ശതമാനം പദ്ധതി പൂർത്തിയാക്കണമെന്ന് നിർദേശിച്ചു. ഇനിയും സേവനങ്ങൾ ലഭിക്കാത്തവർക്കായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മിനി ക്യാന്പുകൾ നടത്തി എല്ലാവർക്കും ആധികാരിക രേഖകൾ നൽകണമെന്നും നിർദേശിച്ചു.
സബ് കളക്ടർ ആർ. ശ്രീലക്ഷ്മി വിഷയാവതരണം നടത്തി. കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർമാൻ കേയംതൊടി മുജീബ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ടിഇഒമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനുവരിയോടെ ക്യാന്പുകൾ പൂർത്തിയാകും.