+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യയിലേക്കുള്ള ഓക്സിജനുമായി കപ്പല്‍ കുവൈറ്റില്‍ നിന്നും പുറപ്പെട്ടു

കുവൈറ്റ് സിറ്റി: ഇന്ത്യയിലേക്ക് ഓക്സിജനുമായി നാവിക സേനയുടെ ഐഎന്‍എസ് ഷര്‍ദുല്‍ കുവൈത്തില്‍ നിന്നും പുറപ്പെട്ടു. 210 മെട്രിക്ക് ടണ്‍ ദ്രാവക മെഡിക്കല്‍ ഓക്സിജനും 1200 ഓക്സിജന്‍ സിലിണ്ടറുകളുമായാണ് കപ്പല്
ഇന്ത്യയിലേക്കുള്ള ഓക്സിജനുമായി കപ്പല്‍  കുവൈറ്റില്‍ നിന്നും  പുറപ്പെട്ടു
കുവൈറ്റ് സിറ്റി: ഇന്ത്യയിലേക്ക് ഓക്സിജനുമായി നാവിക സേനയുടെ ഐഎന്‍എസ് ഷര്‍ദുല്‍ കുവൈത്തില്‍ നിന്നും പുറപ്പെട്ടു. 210 മെട്രിക്ക് ടണ്‍ ദ്രാവക മെഡിക്കല്‍ ഓക്സിജനും 1200 ഓക്സിജന്‍ സിലിണ്ടറുകളുമായാണ് കപ്പല്‍ യാത്രതിരിച്ചത്. 75 മെട്രിക് ടൺ ദ്രാവക മെഡിക്കൽ ഓക്സിജനും 1000 ഓക്സിജൻ സിലിണ്ടറുകളുമായി നേരത്തെ കുവൈറ്റില്‍ നിന്നും പുറപ്പെട്ട എം വി ക്യാപ്റ്റന്‍ കെറ്റിമാന്‍ ഷിപ്പ് ഇന്നലെ ബോംബൈ പോര്‍ട്ടില്‍ എത്തിയിരുന്നു.

അതിനിടെ കാലിയായ ടാങ്കുകളുമായി ഇന്ത്യന്‍ എയര്‍ ഫോഴ്സിന്‍റെ എയര്‍ക്രാഫ്റ്റ് ഐഎല്‍ 76 കുവൈത്തില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ കടല്‍മാര്‍ഗവും ആകാശ മാര്‍ഗവും ഇന്ത്യയിലേക്ക് ഓക്സിജന്‍ കുവൈത്ത് അയയ്ക്കുന്നുണ്ട്.

റിപ്പോർട്ട്: സലിം കോട്ടയിൽ