കോട്ടയം: യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി.
ഡിസിസി പ്രസിഡന്റിനെ അപമാനിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരീനാഥനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന് ഒരു വിഭാഗം നേതാക്കള്‍ പരാതി നല്കി. യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും പരാതി നല്‍കിയിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന്റെ നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്ന ചിന്റു കുര്യനെ നീക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കൂട്ടായ തീരുമാനങ്ങല്‍ എടുക്കാതെ പ്രസിഡന്റ് മുന്നോട്ട് പോയാല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഒരു വിഭാഗം നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
ഈരാറ്റുപേട്ടയിലെ യൂത്ത് കോണ്‍ഗ്രസ് യോഗവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ യോഗം കൂടിയെന്ന പ്രചരണം തെറ്റാണ്. ജില്ലാ പ്രസിഡന്റ് സമ്മേളനം പ്രഖ്യാപിച്ചത് ജില്ലാ കമ്മറ്റി അറിഞ്ഞിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. ജില്ലാ കമ്മിറ്റിയിലെ 36ല്‍ 22 പേരും ഒപ്പിട്ട പരാതി സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന് ഇന്നലെ കൈമാറി. നാലു വൈസ് പ്രസിഡന്റുമാരില്‍ മൂന്നു പേരും ഒപ്പിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും കെപിസിസിക്കും ഉടന്‍ പരാതി കൈമാറുമെന്ന് നേതാക്കള്‍ അറിയിച്ചു. പരാതി കൊടുത്തവരില്‍ എ, ഐ വിഭാഗങ്ങള്‍ക്കു പുറമേ തിരുവഞ്ചൂര്‍ പക്ഷക്കാരുമുണ്ട്.
ജില്ലാ കമ്മിറ്റിയില്‍ അവതരണാനുമതി നല്‍കാതിരുന്ന പ്രമേയവും സംസ്ഥാന കമ്മിറ്റിക്ക് കൈമാറി. 22 പേര് ഒപ്പിട്ട പ്രമേയത്തിന് ഭൂരിപക്ഷം കിട്ടുമെന്ന് കണ്ടാണ് ജില്ലാ പ്രസിഡന്റ് അവതരണ അനുമതി നിഷേധിച്ചതെന്നും പരാതിയില്‍ പറയുന്നു.