കോട്ടയം: വിമലഗിരി കത്തീഡ്രലിലെ അമലോത്ഭവ മാതാവിന്റെ തിരുനാളിന് വിജയപുരം രൂപതാ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ കൊടിയേറ്റി. ചാന്‍സലര്‍ മോണ്‍. ജോസ് നവസ് തിരുനാള്‍ സമൂഹബലിക്കു മുഖ്യകാര്‍മികത്വം വഹിച്ചു.
വികാരി ജനറാള്‍ മോണ്‍. ജസ്റ്റിന് മഠത്തില്‍പ്പറമ്പില്‍, എപ്പിസ്കോപ്പല്‍ വികാരി മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍, മോണ്‍. ഹെ കൊച്ചുപറമ്പില്‍, ഫാ. ജോസ്ലിന് പീടിയേക്കല്‍ ഒസിഡി, ഫാ. ജോര്‍ജ് മേരിമംഗലം, ഫാ. ഹിലാരി തെക്കേക്കുറ്റ് തുടങ്ങി 20 വൈദികര്‍ സഹകാര്‍മികരായിരുന്നു. ഫാ. റൊണാള്‍ഡ് മാത്യു പുത്തന്‍പറമ്പില്‍ വചനപ്രഘോഷണം നടത്തി. ദിവസവും വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം, നൊവേന, ദിവ്യകാരുണ്യാശീര്‍വാദം.
പ്രധാന തിരുനാള്‍ ദിനമായ എട്ടിന് ഉച്ചകഴിഞ്ഞ് 2.30ന് ബിഷപ് സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി. രൂപതയിലെ എല്ലാ വൈദികരും സഹകാര്‍മികരാവും. രാത്രി ഏഴിനു പട്ടണപ്രദക്ഷിണത്തിനുശേഷം നടതുറക്കല്‍. എട്ടിന് രാത്രി 12വരെ മാതാവിന്റെ തിരുസ്വരൂപം വന്ദിക്കുന്നതിനുള്ള അവസരമുണ്ടായിരിക്കും.