പാമ്പാടി: വിമലാംബിക സീനിയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ് സ്കൂളിൽത്തന്നെ ബാങ്ക് ഓഫ് വിമലാംബിക എന്ന പേരിൽ ബാങ്ക് ഒരുക്കിയത്. ബാങ്കിൽ ഉപയോക്താക്കൾ എത്തുന്നവരെ സ്വീകരിക്കുന്നതു മുതൽ ബാങ്ക് അക്കൗണ്ട് തുടങ്ങുവാനുള്ള ഫോം ഫിൽ ചെയ്യുന്ന രീതികൾ, അക്കൗണ്ട് തുടങ്ങുന്നതിനാവശ്യമായ ഘട്ടങ്ങൾ, സ്ലിപ് എഴുതുക, കാഷ് ഡെപ്പോസിറ് ചെയ്യുക തുടങ്ങി എടിഎം കാർഡും പിൻ നമ്പരും ഉപയോഗിച്ച് അക്കൗണ്ടിലുള്ള പണം പിൻവലിക്കുന്നത് വരെയുള്ള ഘട്ടങ്ങൾ കുട്ടികളെ ചെയ്യിച്ചു പരിശീലിപ്പിച്ചതും പ്ലസ് വൺ വിദ്യാർഥികൾ തന്നെയാണ്.
മാതാപിതാക്കളുടെകൂടെ മാത്രം ബാങ്കിൽ പോയിട്ടുള്ള വിദ്യാർഥികൾക്കു ബാങ്കിംഗ് ഇടപാടുകളെക്കുറിച്ചുള്ള അറിവു പുതിയൊരു അനുഭവമായിരുന്നു.
മാതാപിതാക്കളുടെകൂടെ മാത്രം ബാങ്കിൽ പോയിട്ടുള്ള വിദ്യാർഥികൾക്കു ബാങ്കിംഗ് ഇടപാടുകളെക്കുറിച്ചുള്ള അറിവു പുതിയൊരു അനുഭവമായിരുന്നു.