വാകത്താനം: വാകത്താനം പഞ്ചായത്തിലെ അങ്കണവാടികളില്‍ നടത്തിയ 29 നിയമനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയതായി പരാതി. പന്ത്രണ്ടു വര്‍ഷം വരെ താത്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തവരെ കൂട്ടത്തോടെ പിരിച്ചുവിട്ടു കൊണ്ടാണ് പുതിയ ആളുകളെ നിയമിച്ചിരിക്കുന്നത്.
പിരിച്ചുവിടപ്പെട്ടവരിൽ പലര്‍ക്കും പ്രായപരിധി കഴിഞ്ഞു പോയതിനാല്‍ മറ്റു ജോലികള്‍ക്ക് അപേക്ഷ നല്‍കാന്‍പോലും കഴിയാത്ത അവസ്ഥയുമായി.
നിശ്ചിത വിദ്യാഭ്യാസ യോഗൃതയും പ്രവൃത്തി പരിചയവുമുള്ളവരെ കൂട്ടത്തോടെ പിരിച്ചുവിട്ട് പുതുമുഖങ്ങളെ നിയമിച്ചത് രാഷ്ട്രീയ താത്പര്യം മാത്രം നോക്കിയാണന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
2018ല്‍ സ്വീകരിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് ഭരണപക്ഷ മെംബര്‍മാര്‍ മാത്രം ഉള്‍പ്പെടുന്ന ഇന്റര്‍വ്യു ബോര്‍ഡ് രൂപീകരിച്ച് ഇപ്പോള്‍ നിയമനം നടത്തിയിരിക്കുന്നത്. അനധികൃത നിയമനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തി.
കെപിസിസി നിര്‍വാഹക സമിതിയംഗം ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി. പുന്നൂസ് അധ്യക്ഷത വഹിച്ചു. മഹിള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുധാ കുര്യന്, പഞ്ചായത്ത് അംഗങ്ങളായ പി.കെ. മജു, എ.ജി. പാറപ്പാട്ട്, രമേശ് നടരാജന് എന്നിവര്‍ പ്രസംഗിച്ചു.