+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂയോര്‍ക്കില്‍ മുതിര്‍ന്നവരില്‍ പകുതി പേരും രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ജനസംഖയുടെ 51.5 % മുതിര്‍ന്നവര്‍ക്കും രണ്ടു ഡോസ് വാക്‌സീന്‍ നല്‍കി കഴിഞ്ഞതായി ഗവര്‍ണര്‍ ആന്‍ഡ്രൂ കൂമോ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 18നു മുകളിലുളളവര്‍ക്കാണ
ന്യൂയോര്‍ക്കില്‍ മുതിര്‍ന്നവരില്‍ പകുതി പേരും രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ജനസംഖയുടെ 51.5 % മുതിര്‍ന്നവര്‍ക്കും രണ്ടു ഡോസ് വാക്‌സീന്‍ നല്‍കി കഴിഞ്ഞതായി ഗവര്‍ണര്‍ ആന്‍ഡ്രൂ കൂമോ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 18നു മുകളിലുളളവര്‍ക്കാണ് വാക്‌സീന്‍ നല്‍കിയിരിക്കുന്നത്. ന്യൂയോര്‍ക്ക് ജനസംഖ്യയുടെ 61.4 ശതമാനം പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്‌സീനും ലഭിച്ചതായി ഗവര്‍ണര്‍ പറഞ്ഞു.

12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കു ഫൈസര്‍ വാക്‌സീന്‍ നല്‍കുന്നതിനു ഫെഡറല്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഈ പ്രായത്തിലുളള എത്ര കുട്ടികള്‍ക്ക് വാക്‌സീന്‍ ലഭിച്ചുവെന്ന കണക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

ന്യൂയോര്‍ക്ക് സിറ്റി ജനസംഖ്യ 3.89 മില്യന്‍ ഉള്ളതില്‍ നാല്‍പ്പത്തേഴ് ശതമാനത്തിന് ഒരു ഡോസ് വാക്‌സീന്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ 3.165 മില്യന്‍ പേര്‍ക്ക് രണ്ടു ഡോസ് വാക്‌സീന്‍ നല്‍കിയതായി സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്തിന്റെ അറിയിപ്പില്‍ പറയുന്നു.

18 വയസിനു താഴെയുള്ളവരില്‍ 46,554 പേര്‍ക്ക് ഒരു ഡോസ് വാക്‌സീന്‍ നല്‍കിയിട്ടുണ്ട്. സിറ്റിയിലെ ജനസംഖ്യയുടെ 3% ആണിത്. സിറ്റിയിലെ ഒരാഴ്ചത്തെ പോസിറ്റീവ് റേറ്റ് 1.72% ആണെന്നു വെള്ളിയാഴ്ച ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍