കൊട്ടാരക്കര: കേരള ഹോം ഗാർഡ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി, അന്തരിച്ച ഹോം ഗാർഡ് വിജയകുമാറിന്റെ കുടുംബത്തിന് ധനസഹായം കൈമാറി . നാഥൻ പ്ലാസയിൽ നടന്ന യോഗം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അജി രഘുവരൻ അധ്യക്ഷനായിരുന്നു. സ്വാഗതവും രാജശേഖരൻ. അനുസ്മരണവും നിർവഹിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അശോക് കുമാർ, സുരേഷ് കുമാർ കെ, ജനറൽ സെക്രട്ടറി ജയകുമാർ, ജില്ലാ ട്രഷറർ ആൽഡിറിൻ എന്നിവർ പ്രസംഗിച്ചു.
സുപ്രീം കോടതി ഉത്തരവായ സംസ്ഥാനങ്ങളിലെ പോലീസ് കോൺസ്റ്റബിൾമാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം ഹോം ഗാർഡുകൾക്ക് വേതനമായി നൽകുക, ഹോം ഗാർഡുകൾക്ക് 63 വയസ് വരെ ജോലി ചെയ്യാൻ സർക്കാർ ഉത്തരവ് ആയിട്ടുള്ളതിനാൽ സ്പെഷൽ റൂൾസ് ഭേദഗതി ചെയ്യുക, ഡ്യൂട്ടിയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനം അസോസിയേഷൻ ഭാരവാഹികൾ മന്ത്രിക്ക് നൽകി.