ചവറ : ദേശീയ ഉച്ചഭക്ഷണ ദിനത്തോടനുബന്ധിച്ച് പോഷകസമൃദ്ധമായ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
ചവറ ശങ്കരമംഗലം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സുജിത്ത് വിജയൻ പിള്ള എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡന്റ് ജയജിത്ത് അധ്യക്ഷനായി. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ജില്ലാ പഞ്ചായത്ത് അംഗം സിപി സുധീഷ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം, പന്മന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെമി. എം, ഗ്രാമപഞ്ചായത്ത് അംഗം ലിൻസി ലിയോൺ, ചവറ എഇഒ മിനി, എസ് എം സി ചെയർമാൻ ശ്രീവല്ലഭൻ, രക്ഷകർത്തൃ പ്രതിനിധികളായ സജു, ഗീത, മീര, നിഷാന്ത്, ഉഷ, സ്റ്റാഫ് സെക്രട്ടറി ജി എസ് സരിത തുടങ്ങിയവർ പ്രസംഗിച്ചു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി ന്യൂട്രിഷ്യൻ അനുശ്രീ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. വിദ്യാർഥികൾ വീട്ടിൽ നിന്നും തയാറാക്കി കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കളുടെ പ്രദർശനമാണ് സ്കൂളിൽ സംഘടിപ്പിച്ചത്.