തിരുവല്ല: പത്തനംതിട്ട ജില്ലാ സ്കൂൾ കലോത്സവം യുപി വിഭാഗം നാടകം മത്സരത്തിൽ മികച്ച നടനായി ബി. ആദിത്യനും നടിയായി കൃഷ്ണേന്ദു സന്തോഷും തെരഞ്ഞെടുക്കപ്പെട്ടു.
അങ്ങാടിക്കൽ സൗത്ത് എസ്എൻവി എച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാർഥിയായ ബി. ആദിത്യൻ അഭിനയിച്ച കറുമ്പൻ എന്ന നാടകത്തിലൂടെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. കൊടുമൺ അങ്ങാടിക്കൽ ബിന്ദു ഭവനിൽ ബിനുകുമാറിന്റെയും ബിന്ദുവിന്റെയും മകനായ ആദിത്യൻ ആദ്യമായിട്ടാണ് നാടക മത്സരത്തിൽ പങ്കെടുക്കുന്നത്.
മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട കൃഷ്ണേന്ദു സന്തോഷ് കുറിയന്നൂർ മാർത്തോമ്മ ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. ജനാലക്കരികിലെ വികൃതി കുട്ടി എന്ന നാടകത്തിൽ അധ്യാപികയുടെ വേഷം അഭിനയിച്ചാണ് ശ്രദ്ധേയയായത്. കുറിയന്നൂർ മുല്ലേലി വീട്ടിൽ സന്തോഷ് ബാബുവിന്റെയും സന്ധ്യയുടെയും മകളാണ്.