പത്തനംതിട്ട: നവീകരണം പൂർത്തിയായ കിഴക്കുപുറം പൊന്നന്പി സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിന്റെ ശുദ്ധീകരണ ശുശ്രൂഷയും പൊന്നന്പി കരുതൽ എന്ന പേരിലുള്ള ജീവകാരുണ്യ പദ്ധതി ഉദ്ഘാടനവും നാളെയും രണ്ടിനുമായി നടക്കും.
നാളെ വൈകുന്നേരം 5.45ന് തുന്പമൺ ഭദ്രസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്തയ്ക്കു സ്വീകരണം, ആറിനു ദേവാലയ ശുദ്ധീകരണം, സന്ധ്യാപ്രാർഥന, അനുഗ്രഹപ്രഭാഷണവം. രണ്ടിനു രാവിലെ 6.30ന് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയ്ക്കു സ്വീകരണം, ഏഴിന് പ്രഭാത പ്രാർഥന, തുടർന്ന് കാതോലിക്ക ബാവയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാന. പത്തിന് ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം കാതോലിക്ക ബാവ നിർവഹിക്കും. 10.30ന് ഫാ. ബഞ്ചമിൻ തോമസ് ധ്യാനം നയിക്കും. എല്ലാ വെള്ളിയാഴ്ചകളിലും ദേവാലയത്തിൽ ധ്യാനവും വിശുദ്ധ കുർബാനയും നടന്നുവരികയാണ്.
അവശരും അർഹരുമായ ആളുകൾക്ക് ഭക്ഷ്യക്കിറ്റുകൾ എത്തിക്കുക, പാലിയേറ്റീവ് ഉപകരണങ്ങൾ നൽകുക എന്നിവയാണ് പദ്ധതിയിലെ പ്രധാന ലക്ഷ്യങ്ങളെന്ന് വികാരി ഫാ. സിനോയ് ടി. തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ട്രസ്റ്റി തോമസ് ജോൺ, കൺവീനർ പി.ജി. വർഗീസ് പൊന്നാറ, ജേക്കബ് നൈനാൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.