പത്തനംതിട്ട: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കും. ഒന്നായി തുല്യരായി തടുത്തു നിര്‍ത്താം എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്സ് ദിന സന്ദേശം. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് നിര്‍വഹിക്കും.
കളക്ടറേറ്റില്‍ നിന്ന് ആരംഭിച്ച് ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ സമാപിക്കുന്ന റാലി ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് ഫ്ളാഗ് ഓഫ് ചെയ്യും. പത്തനംതിട്ട മുനിസിപ്പല്‍ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് അധ്യക്ഷത വഹിക്കും. തിരുവല്ല സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി മുഖ്യാതിഥിയാവും. ഡിഎംഒ ഡോ. എല്‍. അനിത കുമാരി മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് റെഡ് റിബണ്‍ അണിയിക്കലും നിര്‍വഹിക്കും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
എയ്ഡ്സ് ദിനാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്നു വൈകുന്നേരം 5.30ന് പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന ദീപം തെളിയിക്കല്‍ ചടങ്ങ് മുനിസിപ്പല്‍ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് ഉദ്ഘാടനം ചെയ്യും.
ദിനാചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സെമിനാറുകള്‍, രക്തദാന ക്യാമ്പുകള്‍, റെഡ് റിബണ്‍ ധരിക്കല്‍, എക്സിബിഷന്, സ്കിറ്റുകള്‍, ദീപം തെളിയിക്കല്‍, ക്വിസ് മത്സരം തുടങ്ങിയവയും സംഘടിപ്പിക്കുമെന്ന് ഡിഎംഒ ഡോ. എൽ. അനിതാകുമാരി പത്രസമ്മേളനത്തിൽ പറഞ്ഞു.
ജില്ലാതല പരിപാടിയോട് അനുബന്ധിച്ച് എയ്ഡ്സ് ബോധവത്കരണ കാക്കാരശി നാടകം പത്തനംതിട്ട മുദ്ര സ്കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ് അവതരിപ്പിക്കും.