പത്തനംതിട്ട: ജില്ലാ സാമൂഹിക നീതി ഓഫീസിന്റെയും അടൂര്‍ മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും ആഭിമുഖ്യത്തില്‍ അടൂര്‍ റവന്യു ഡിവിഷന് ഓഫീസില്‍ നാളെ രാവിലെ ഒന്‍പത് മുതൽ പരാതി പരിഹാര അദാലത്ത് നടത്തും. കുടുംബങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും അവഗണന നേരിടുന്ന വൃദ്ധജനങ്ങള്‍ക്ക് മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള 2007ലെ നിയമപ്രകാരമാണ് പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. അടൂര്‍ നഗരസഭ ചെയര്മാന് ഡി. സജി അധ്യക്ഷത വഹിക്കും.
തന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് വീടും വസ്തുവും ഇഷ്ടദാനം നല്കിയ മണ്ണടി ചൂരക്കാട്ടില്‍ വീട്ടില്‍ ചന്ദ്രമതിയമ്മയെ(77) ചടങ്ങില്‍ ആദരിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് സഹായത്തിനായി 14567 എന്ന ദേശീയ ഹെല്പ്ലൈന് ടോള്‍ഫ്രീ നമ്പര്‍ മുഖേന ബന്ധപ്പെടാം. അടൂര്‍ ആര്‍ടിഒ ഓഫീസ് - 04734- 224827, ജില്ലാ സാമൂഹ്യനീതി ഓഫീസ് - 0468- 2325168.