+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താലൂക്ക് ഓഫീസ് കെട്ടിടം തങ്ങളുടെ ഉടമസ്ഥതയിലായിരുന്നെന്നു പടന്നമാക്കൽ കുടുംബം

കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി: കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി​​​യി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​ഥ​​​മ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​പ്പോ​
താലൂക്ക് ഓഫീസ് കെട്ടിടം തങ്ങളുടെ  ഉടമസ്ഥതയിലായിരുന്നെന്നു പടന്നമാക്കൽ കുടുംബം
കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി: കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി​​​യി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​ഥ​​​മ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​പ്പോ​​​ൾ വി​​ശ്ര​​മി​​​ച്ച​​​താ​​​യി പ്ര​​​ച​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന, താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സ് ആ​​​യി മാ​​​റി​​​യ കെ​​​ട്ടി​​​ടം അ​​​ക്കാ​​​ല​​​ത്ത് ത​​​ങ്ങ​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ൽ ഉ​​​ള്ള​​​താ​​​യി​​​രു​​​ന്നെ​​​ന്ന് പ​​​ട​​​ന്ന​​​മാ​​​ക്ക​​​ൽ കു​​​ടും​​​ബം. 1969ൽ ​​​അ​​​ന്ത​​​രി​​​ച്ച പി.​​​സി. ചാ​​​ക്കോ പ​​​ട​​​ന്ന​​​മാ​​​ക്ക​​​ലി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ക്കാ​​​ല​​​ത്ത് ഈ ​​​കെ​​​ട്ടി​​​ടം.
കു​​​ബേ​​​ര​​​വൃ​​​ത്തം നോ​​വ​​ലെ​​​ഴു​​​തി ശ്ര​​​ദ്ധേ​​​യ​​​നാ​​​യ വ്യ​​​ക്തി​​​യാ​​​ണ് പി.​​​സി. ചാ​​​ക്കോ. പി​​ന്നീ​​ടാ​​ണ് ഈ ​​കെ​​ട്ടി​​ടം വി​​ൽ​​പ്പ​​ന ന​​ട​​ത്തി​​യ​​തെ​​ന്നും പ​​​ട​​​ന്ന​​​മാ​​​ക്ക​​​ൽ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ കൈ​​​വ​​​ശം ഇ​​​രി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് അ​​​വി​​​ടെ നെ​​​ഹ്റു സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​താ​​​യി ത​​​ങ്ങ​​​ൾ​​​ക്ക് അ​​​റി​​​വി​​​ല്ലെ​​​ന്നും പ​​​ട​​​ന്ന​​​മാ​​​ക്ക​​​ൽ കു​​​ടും​​​ബ​​​യോ​​​ഗം ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​യു​ന്നു.
1954 ഫെ​​​ബ്രു​​​വ​​​രി ഏ​​​ഴി​​​ലെ ദീപി​​ക​​യി​​ൽ ഭൂ​​ദാ​​ന​​യ​​ജ്ഞ​​ം ഉദ്ഘാടനം ചെയ്യാൻ നെ​​​ഹ്റു കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി​​യി​​ലെ​​ത്തി​​യ​​താ​​യി റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. അ​​​ന്ന് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി താ​​​ലൂ​​​ക്ക് രൂ​​പീ​​കൃ​​ത​​മാ​​യി​​ട്ടി​​ല്ലെ​​ന്നി​​രി​​ക്കേ ഓ​​​ഫീ​​​സി​​​ൽ നെ​​ഹ്റു വി​​ശ്ര​​മി​​​ച്ച​​​താ​​​യി ക​​രു​​താ​​നാ​​വി​​ല്ല.