+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റിൽ 765 പേര്‍ക്ക് കോവിഡ്; ആറ് മരണം

കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 765 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 290,801 ആയി . ടെസ്റ്റ് പോസിറ്റ
കുവൈറ്റിൽ 765 പേര്‍ക്ക് കോവിഡ്; ആറ് മരണം
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 765 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 290,801 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ശതമാനമാണ്. .വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന ആറ് പേർ മരണമടഞ്ഞതോടെ രാജ്യത്ത് മരണനിരക്ക് എണ്ണം 1,687 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.18 ശതമാനമാണ് .1,047 പേരാണ് ശനിയാഴ്ച കോവിഡ് മുക്തി നേടിയത്. ഇതോടെ രാജ്യത്ത് കോവിഡ് മുക്തരുടെ എണ്ണം 276,792 ആയി. 12,322 ആക്ടിവ് കേസുകളും 195 പേർ തീവ്രപരിചരണ വിഭാഗത്തിലും കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ