ഈരാറ്റുപേട്ട: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വയല നെല്ലിക്കുന്ന് വല്ലാട്ടുകുന്നേൽ വി.ഡി. ശശിയുടെ മകൻ അരുൺ ശശിധരൻ (21) ആണ് മരിച്ചത്.
തിങ്കളാഴ്ച 10നു പാലാ-ഈരാറ്റുപേട്ട റോഡിൽ ആറാം മൈലിലാണ് അപകടമുണ്ടായത്. സുഹൃത്തിനൊപ്പം അരുൺ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന വയല സ്വദേശി ജയേഷ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ അരുൺ ചേർപ്പുങ്കല്ലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അരുൺ കുറവിലങ്ങാടുള്ള ഓട്ടോറിക്ഷാ വർക്ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു.
അമ്മ: ഉഷ ശശി അറുനൂറ്റിമംഗലം മീൻപള്ളിയിൽ കുടുംബാംഗം. സഹോദരൻ: അമൽ ശശിധരൻ. സംസ്കാരം ഇന്നു രാവിലെ 11ന് വിട്ടുവളപ്പിൽ.