പാലാ: സെന്റ് ജോസഫ് എൻജിനിയറിംഗ് കോളജില്‍ ദേശീയ ടെക്ഫെസ്റ്റ് - അസ്ത്ര നാളെയും വെള്ളിയാഴ്ചയുമായി അരങ്ങേറും. പതിനായിരത്തിലേറെ സന്ദര്‍ശകര്‍ പങ്കെടുക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഇന്റര്‍ കോളജ് ദേശീയ ടെക്ഫെസ്റ്റുകളിലൊന്നാണ് അസ്ത്ര. പ്രഫഷണല്‍ ഷോകള്‍, മത്സരങ്ങള്‍, പ്രഭാഷണങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നിങ്ങനെ വിവിധ തലങ്ങളിലായാണ് അസ്ത്ര നടക്കുന്നത്.
കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളും പങ്കെടുക്കും. വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുടെ വിവിധ വശങ്ങളുമായി ബന്ധപ്പെട്ട അറിവ്, അനുഭവം, ഫലങ്ങള്‍, വിവരങ്ങള്‍, സൈദ്ധാന്തിക പരിജ്ഞാനം എന്നിവ പഠിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുക എന്നതാണ് ഫെസ്റ്റിന്റെ പ്രധാന ലക്ഷ്യം.
പോസ്റ്റർ രചനാമത്സരം
അരുവിത്തുറ: സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി കോളജ്, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി "ലഹരി വർജിക്കൂ ജീവിതം തെരഞ്ഞെടുക്കൂ' എന്ന വിഷയത്തിൽ മൂന്നിന് 9.30 മുതൽ സെന്റ് ജോർജ് കോളജിൽ ജില്ലാതല പോസ്റ്റർ രചനാ മത്സരം നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർഥികൾ തിരിച്ചറിയൽ കാർഡുമായി കോളജിൽ എത്തണം. വിജയികൾക്ക് കാഷ് അവാർഡും മെമന്റോയും സർട്ടിഫിക്കറ്റുകളും നൽകും. ഫോൺ: 9447897634.