പാലാ: ചാവറ പബ്ലിക് സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങൾ ഡിസംബർ അഞ്ചിനു ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യുമെന്നു പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട്, വൈസ് പ്രിൻസിപ്പൽ ഫാ. ബാസ്റ്റിൻ മംഗലത്തിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 11നു സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ മാണി സി. കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കും. സ്കൂൾ മാനേജർ ഫാ. ജോസുകുട്ടി പടിഞ്ഞാറേപീടിക, സ്കൂൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട്, മുൻ പ്രിൻസിപ്പൽമാരായ ഫാ. മാത്യു കരീത്തറ, ഫാ. സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ, വൈസ് പ്രിൻസിപ്പൽ ഫാ. ബാസ്റ്റിൻ മംഗലത്തിൽ, പിടിഎ വൈസ് പ്രസിഡന്റ് ഡോ. ഷീന എന്നിവർ പ്രസംഗിക്കും. സ്കൂളിന്റെ ഉപഹാരം പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട് ഗവർണർക്കു സമ്മാനിക്കും.
ജൂബിലി ലോഗോ ചലച്ചിത്രതാരം സുരേഷ് ഗോപി പ്രകാശനം ചെയ്യും. ജൂബിലി ആഘോഷങ്ങൾക്കു തുടക്കംകുറിച്ചു ഡിസംബർ മൂന്നിനു ലഹരിക്കെതിരേ ബോധവത്കരണ വിളംബരജാഥ പാലായിൽ സംഘടിപ്പിക്കും. രാവിലെ ഒന്പതിനു സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽനിന്ന് ആരംഭിക്കുന്ന ജൂബിലി വിളംബരജാഥ ജോസ് കെ. മാണി എംപി ഫ്ലാഗ് ഓഫ് ചെയ്യും. മുൻ പ്രിൻസിപ്പൽ ഫാ. ഇമ്മാനുവൽ പഴയപുര സന്ദേശം നൽകും.
ജൂബിലിയുടെ ഭാഗമായി മനുഷ്യന്റെ മാത്രമല്ല ഭൂമി എന്ന പേരിൽ പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി വിപുലമായ കാൻവാസിൽ ഒരേ സമയം 25 ചിത്രകാരന്മാരും അവർക്കൊപ്പം സ്കൂളിലെ കുട്ടികളും മാതാപിതാക്കളും ചിത്രങ്ങൾ വരയ്ക്കും. ഇതോടൊപ്പം കുട്ടികളെക്കുറിച്ചുള്ള ലോകോത്തര ചലച്ചിത്രമേളയും സംഘടിപ്പിക്കും. ചലച്ചിത്രമേള ചലച്ചിത്രതാരം ബാബു ആന്റണി ഉദ്ഘാടനം ചെയ്യും.
പിടിഎ ഭാരവാഹികളായ രാജൻ കൊല്ലംപറമ്പിൽ, എബി ജെ. ജോസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.