പെരിയ: സംസ്ഥാന യുവജന കമ്മീഷന്റേയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പെരിയ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പിലെത്തിയവര്‍ക്ക് ന്യൂറോളജിസ്റ്റ് ഉള്‍പ്പെടെയുള്ള സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി. സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ഡോ.ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന് അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്, എന്‍സിഡി പ്രോഗ്രാം നോഡല്‍ ഓഫീസര്‍ ഡോ.പ്രസാദ് തോമസ്, കെ.സീത, സുമ കുഞ്ഞികൃഷ്ണന്, ടി.രാമകൃഷ്ണന് നായര്‍, ബാലചന്ദ്രന്, എന്‍.ബാലകൃഷ്ണന്, ഡോ.രാജ്മോഹന്‍, റെനീഷ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.