ചെമ്പേരി: കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ്സിഎഫ്) കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസ് കെട്ടിട നിർമാണത്തിനായുള്ള ഫണ്ട് സമാഹണം ആരംഭിച്ചു. ചെമ്പേരി വയോജനമന്ദിരത്തിൽ ചേർന്ന യൂണിറ്റ്തല യോഗം ഫണ്ട് സമാഹരണം വിജയിപ്പിക്കാൻ തീരുമാനിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോസഫ് കുളത്തറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോർജ് എട്ടിയിൽ ആമുഖ പ്രഭാഷണം നടത്തി. മുൻ പ്രസിഡന്റ് തോമസ് കുളത്തറയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഏബ്രഹാം തോണക്കര, ബ്ലോക്ക് പ്രസിഡന്റ് ജോണി മുണ്ടയ്ക്കൽ, യൂണിറ്റ് ട്രഷറർ മാത്യു മുക്കുഴിയിൽ എന്നിവർ പ്രസംഗിച്ചു. കെട്ടിട നിർമാണ ഫണ്ടിന്റെ ആദ്യ കൂപ്പൺ എമ്മാനുവൽ ജോർജ് ചെമ്പനാംതടത്തിൽ സ്വീകരിച്ചു. പി.കെ. ജോസഫ് പുതുപ്പറമ്പിൽ, പി.എം. ജോസഫ് പനയ്ക്കൽ, സെബാസ്റ്റ്യൻ വിഴിക്കപ്പാറ, ജോർജ് എട്ടിയിൽ, പി.ജെ. മാത്യു പേരക്കാട്ടുപോതിയിൽ, കെ.ജെ. ജോസഫ് കുളത്തറ, എം.ഡി. ആന്റണി മടപ്പാംതോട്ട്, ദേവസ്യ കളപ്പുരയ്ക്കൽ, ജെയിംസ് ഈറ്റയ്ക്കൽ എന്നിവർ സംഭാവന തുക കൈമാറി.