വായാട്ടുപറന്പ്: ജനാധിപത്യത്തിൽ വോട്ടിനാണ് പ്രാധാന്യമെന്നും അതിനാൽ ക്രൈസ്തവർ ഒരു സംഘടിതശക്തിയായി രാഷ്ട്രീയ ഇച്ഛാശക്തിയോടെ തെരഞ്ഞെടുപ്പുകളിൽ തീരുമാനങ്ങൾ എടുക്കണമെന്നും ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായാട്ടുപറമ്പ് ഇടവക അല്മായ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്. എല്ലാ കാര്യങ്ങളും വർഗീയമായി വ്യാഖ്യാനിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. കുത്തക മുതലാളിമാർക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്ന സർക്കാരുകളാണ് രാജ്യം ഭരിക്കുന്നത്. ഇവിടെ ക്രൈസ്തവർ സംഘടിച്ചാൽ മാത്രമേ നിലനിൽപ്പ് സാധ്യമാകുകയുള്ളൂവെന്നും ആർച്ച്ബിഷപ് പറഞ്ഞു.
ഇടവക നിർമിച്ചുനൽകുന്ന നാല് ഭവനങ്ങളുടെ അടിസ്ഥാനശിലയുടെ ആശീർവാദകർമവും ആർച്ച്ബിഷപ് നിർവഹിച്ചു. എകെസിസി അതിരൂപത ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. തോമസ് തെങ്ങുംപള്ളി ആമുഖപ്രഭാഷണവും എകെസിസി അതിരൂപത പ്രസിഡന്റ് ടോണി പുഞ്ചക്കുന്നേൽ മുഖ്യപ്രഭാഷണവും നടത്തി. ഫാ. എബിൻ വാഴക്കുഴയിൽ, ജയ്സൺ അട്ടാറിമാക്കൽ, മാത്യു പുത്തൻപുര, ജേക്കബ് വളയത്ത്, തോമസ് ഇടമറ്റം, ജോസ് കുന്നേൽ, റസ്റ്റിൻ ചെറിയമുക്കട, സെബാസ്റ്റ്യൻ പറമ്പിൽ, ജിമ്മി മേലുക്കുന്നേൽ 0 നേതൃത്വം നൽകി.