കണ്ണൂർ: ചെറുകുന്ന് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടിടം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മൂന്ന് കോടി രൂപ ചെലവിലാണ് കെട്ടിടം ഒരുക്കിയത്. ഹൈസ്കൂൾ ബ്ലോക്കിൽ താഴത്തെ നിലയിൽ ആറ് ക്ലാസ് മുറികൾ, ലാബ്, സ്റ്റോർ റൂം, ഒന്നാം നിലയിൽ നാല് ക്ലാസ് മുറികൾ എന്നിവയാണുള്ളത്. ഇരുനിലകളിലും മൂന്നു ടോയ്ലറ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പൊതുമേഖല സ്ഥാപനമായ വാപ്കോസ് ലിമിറ്റഡ് ആണ് പ്രവൃത്തിയുടെ സാങ്കേതിക മേൽനോട്ടവും നിർവഹണവും നടത്തിയത്. എം. വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു.