ഇരിട്ടി: വള്ളിത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പായം പഞ്ചായത്ത് പ്രസിഡന്റായിരുന്ന കക്കട്ടിൽ സെബാസ്റ്റ്യന്റെ പതിമൂന്നാം ചരമവാർഷിക അനുസ്മരണ യോഗം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉലഹന്നൻ പേരേപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ലിസി ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. പി.സി. പോക്കർ, ടോം മാത്യു, സെബാസ്റ്റ്യൻ തുണ്ടത്തിൽ, ഷൈജൻ ജേക്കബ്, ബൈജു ആറാഞ്ചേരി, ഫിലോമിന കക്കട്ടിൽ, മൂര്യൻ രവീന്ദ്രൻ, ജോസ് മാടത്തിൽ, ആന്റോ പടിഞ്ഞാറേക്കര, മിനി പ്രസാദ്, ആനന്ദ് കിളിയന്തറ, ബാലൻ ചാത്തോത്ത്, എം. ഭാസ്കരൻ തുടങ്ങിയ വർ പ്രസംഗിച്ചു.