തൃക്കരിപ്പൂർ: ഇഷ്ട ടീമായ അർജന്റീന ആദ്യ കളിയിൽ തോറ്റപ്പോൾ വിങ്ങിപ്പൊട്ടിയ മണിയനോടിയിലെ ടി. നിബ്രാസ് എന്ന 14 വയസുകാരൻ ലോകകപ്പ് ഫുട്ബോൾ മത്സരം കാണാൻ ഖത്തറിലേക്ക് പോകുന്നു. പയ്യന്നൂർ സ്മാർട്ട് ട്രാവൽസാണ് കുരുന്നുഫുട്ബോൾ ആരാധകന് ടിക്കറ്റും താമസസൗകര്യങ്ങളുമൊരുക്കുന്നത്. ഉദിനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസിൽ പഠിക്കുന്ന നിബ്രാസ് മെസിയുടെ ടീം ആദ്യ കളിയിൽ തോറ്റതിൽ മനംനൊന്ത് കരഞ്ഞ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മണിയനൊടിയിലെ ടി.നൗഫലിന്റെയും ഖദീജയുടെയും മകനാണ്.
അര്‍ജന്റീനയുടെ തോൽവിയിൽ വിതുമ്പിക്കരഞ്ഞ് ‘ഇനിയും കളി ബാക്കിയുണ്ട് കഴിഞ്ഞിട്ടില്ല’എന്ന് ചെറുപുഞ്ചിരി കലര്‍ന്ന വിഷമത്തോടെ നിബ്രാസ് പറഞ്ഞപ്പോള്‍ കൂട്ടുകാരെല്ലാം തമാശയാക്കിയിരുന്നു. തൊട്ടടുത്ത നിമിഷം ഉള്ളില്‍ അടക്കിപ്പിടിച്ച വിഷമം പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു നിബ്രാസ് പ്രകടിപ്പിച്ചത്. നിബ്രാസിന്റെ ഈ വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.
മലേഷ്യയിലുള്ള പിതാവ് ടി. നൗഫലും കടുത്ത അര്‍ജന്റീനയുടെ ആരാധകനാണ്. കഴിഞ്ഞ ലോകകപ്പ് സമയത്ത് ഇവരുടെ വീടിന്റെ മതിൽ മുഴുവൻ അർജന്റീനയുടെ പതാകയുടെ നിറം കൊടുത്തിരുന്നു. കഴിഞ്ഞ ദിവസം അർജന്റീനിയൻ ആരാധകർ നിബ്രാസിന് പത്തോളം ജഴ്സികൾ, ഫുട്ബോളുകൾ, ബൂട്ട് എന്നിവ സമ്മാനമായി നൽകിയിരുന്നു.