കോയന്പത്തൂർ : ജെഎംജെ ഹൗസിംഗ് ചാരിറ്റബിൾ ട്രസ്റ്റ്, തുടിയല്ലൂർ പോലീസ് സ്റ്റേഷൻ, ലയണ്‍സ് ക്ലബ് ഓഫ് കോയന്പത്തൂർ സെൻട്രൽ ചേർന്ന് തുടിയല്ലൂർ പോലീസ് സ്റ്റേഷന്റെ അറ്റകുറ്റപ്പണികൾ നടത്തി കൊടുക്കുന്നതിന്റെ ഉദ്ഘാടനം നടത്തി.
അരവിന്ദ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ പ്രമേഹ രോഗ നിർണയം, ബോധവത്കരണം, പ്രമേഹ രോഗികൾക്ക് ഡയബറ്റിക് റെറ്റിനോപതി പരിശോധന ക്യാന്പ് എന്നിവ നടത്തി.
മുൻ ജില്ലാ സെഷൻസ് ജഡ്ജി മുഹമ്മദ് ജിയാബുധിൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പെരിയനായ്ക്ക പാളയം ഡിഎസ്പി ടി. നമശിവായം, ലയണ്‍ ആർ.എൻ. കരുണാനിധി, സൂപ്രണ്ട് ഓഫ് പോലീസ് എം. ജ്ഞാവനശേഖരൻ, ജെഎംജെ ഹൗസിംഗ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വിൽസണ്‍ പി. തോമസ്, ലയണ്‍ വി. സെന്തിൽ കുമാർ, ലയണ്‍ കെ. ശിവരാജ് പങ്കെടുത്തു.