പാലക്കാട്: പട്ടികജാതി വിദ്യാർഥികളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനത്തിനായി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സായാഹ്ന പഠനകേന്ദ്രങ്ങൾ ആരംഭിച്ചു.
ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് സായാഹ്ന പഠനകേന്ദ്രം.
ബ്ലോക്ക് പരിധിയിലെ 32 പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ചാണ് പ്രാരംഭ ഘട്ടത്തിൽ സായാഹ്ന പഠനകേന്ദ്രം നടപ്പാക്കുന്നത്.
അന്പലപ്പാറ അഞ്ച്, ചളവറനാല്, ലക്കിടി പേരൂർ അഞ്ച്, വാണിയംകുളം നാല്, നെല്ലായ നാല്, വല്ലപ്പുഴ മൂന്ന്, അനങ്ങനടി നാല്, തൃക്കടീരി മൂന്ന് എന്നിങ്ങനെയാണ് ഗ്രാമപഞ്ചായത്തുകളിൽ സായാഹ്ന പഠനകേന്ദ്രങ്ങൾ ആരംഭിക്കുക.
നിലവിൽ വിവിധ പഞ്ചായത്തുകളിലായി 20 കേന്ദ്രങ്ങൾ ആരംഭിച്ചതായി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് എസ്സി ഡെവലപ്മെന്റ് ഓഫീസർ ആർ. അരുണ്‍ അറിയിച്ചു. കോളനികൾക്കുള്ളിൽ തന്നെയുള്ള പട്ടികജാതി വിഭാഗത്തിലെ അഭ്യസ്ത്യവിദ്യരായ യുവതീയുവാക്കളാണ് വിദ്യാർഥികൾക്ക് ക്ലാസുകൾ നൽകുന്നത്.
പഠനകേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യം ഒരുക്കുന്നതിനായി ഒരു പഞ്ചായത്ത് ഒരു പഠനകേന്ദ്രത്തിന് 50,000 രൂപ വീതം നീക്കിവച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത അധ്യാപകർക്ക് ഓണറേറിയം നൽകുന്നതിന് ബ്ലോക്ക് പഞ്ചായത്ത് എസ്സിപി ഫണ്ടിൽ നിന്നും 9,92,000 രൂപ വകയിരുത്തിയിട്ടുണ്ട്.