ആലത്തൂർ: ഫാർമേഴ്സ് പ്രൊഡ്യൂസർ ആന്റ് മാർക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തനം ആരംഭിച്ചു. കൃഷിക്കു ഉപയോഗപ്രദമായ യന്ത്രങ്ങൾ, അത്യുല്പാദന ശേഷിയുള്ള വിത്തുകൾ, തൈകൾ, ജൈവ വളങ്ങൾ, ജൈവ കീടനാശിനികൾ, മൈക്രോ ഫെർട്ടി ലൈസർ തുടങ്ങിയവ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും.
കെ.ഡി. പ്രസേനൻ എംഎൽഎ സംഘത്തിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എ.വി. ബാബു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു ഷെയർ സർട്ടിഫിക്കറ്റ് വിതരണവും ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അംഗത്വ വിതരണവും നടത്തി.
മഞ്ഞക്കര കുടിവെള്ളപദ്ധതി:
ജലവിതരണം ആരംഭിച്ചു
പാലക്കാട് : മങ്കര ഗ്രാമപഞ്ചായത്തിലെ ഒന്പതാം വാർഡിലെ മഞ്ഞക്കര കുടിവെള്ള പദ്ധതി വഴിയുളള ജലവിതരണം ആരംഭിച്ചു. ഉദ്ഘാടനം അഡ്വ.കെ. ശാന്തകുമാരി എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 21.5 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിക്കായി ഭൂമി സൗജന്യമായി നൽകിയ കാർത്യായനി, ജാനകി എന്നിവരെ പരിപാടിയിൽ എംഎൽഎ ആദരിച്ചു.
ഒന്പതാം വാർഡിലെ 55 കുടുംബങ്ങൾക്ക് പദ്ധതി വഴി ശുദ്ധജലം ലഭിക്കുമെന്ന് പരിപാടിയിൽ അധ്യക്ഷനായ മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് അറിയിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവൻ മുഖ്യാതിഥിയായി. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.