+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെപിഎ ബഹറിൻ ഈദ് സംഗമം സംഘടിപ്പിച്ചു

മനാമ: വേറിട്ടൊരു പെരുന്നാൾ ആശംസകളൊരുക്കി മാതൃക കാട്ടിയിരിക്കുകയാണ് ബഹറിനിലെ സാംസ്കാരിക ചാരിറ്റി സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷൻ. കൊറോണയെ തുടർന്നു ഒന്നിച്ചുകൂടാൻ സാധിക്കാത്ത ഈ പെരുന്നാൾ കാലത്തു അം
കെപിഎ ബഹറിൻ ഈദ് സംഗമം സംഘടിപ്പിച്ചു
മനാമ: വേറിട്ടൊരു പെരുന്നാൾ ആശംസകളൊരുക്കി മാതൃക കാട്ടിയിരിക്കുകയാണ് ബഹറിനിലെ സാംസ്കാരിക ചാരിറ്റി സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷൻ. കൊറോണയെ തുടർന്നു ഒന്നിച്ചുകൂടാൻ സാധിക്കാത്ത ഈ പെരുന്നാൾ കാലത്തു അംഗങ്ങൾക്ക് പരസ്പരം കാണാനും പെരുന്നാൾ ആശംസകൾ പങ്കു വയ്ക്കാനും ഓൺലൈനിലൂടെ അവസരം ഒരുക്കിയാണ് അസോസിയേഷൻ മാതൃക കാട്ടിയത്.

"ചെറുത്തുനിൽപ്പിന്‍റെ ചെറിയ പെരുന്നാൾ' എന്ന പേരിൽ സംഘടിപ്പിച്ച കെ.പി.എ. ഈദ് സംഗമം പ്രസിഡന്‍റ് നിസാർ കൊല്ലം ഉദ്ഘാടനം ചെയ്ത് ഈദ് സന്ദേശം നൽകി. വൈസ് പ്രസിഡന്‍റ് വിനു ക്രിസ്റ്റി നിയന്ത്രിച്ച യോഗത്തിനു ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും സെൻട്രൽ കമ്മിറ്റി അംഗം സന്തോഷ് കാവനാട് നന്ദിയും അറിയിച്ചു.

ദിൽഷാദ്, അഞ്ജന ദിലീപ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. തുടർന്ന് സെൻട്രൽ, ഡിസ്ട്രിക്ട്, ഏരിയ കമ്മിറ്റി, വനിതാ വിഭാഗം പ്രതിനിധികളായ നാരായണൻ, നവാസ് കരുനാഗപ്പള്ളി, അജിത് ബാബു, അനൂബ് തങ്കച്ചൻ, നവാസ് കുണ്ടറ, ഹരി എസ്. പിള്ള, അനോജ് മാസ്റ്റർ. സലിം തയ്യിൽ, സജികുമാർ, ബിജു കാര്യറ, ബിനു കുണ്ടറ, ജിഷ വിനു, റെജിമോൻ, മുഹമ്മദ് ഷാ, ഗീവർഗീസ്, ലിനീഷ് പി ആചാരി, സീന അനൂബ് എന്നിവർ ഈദ് ആശംസകൾ നേർന്നു.