+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീടുകളിൽ കഴിയുന്ന കോവിഡ് രോഗികളുടെ പരിചരണം: ഡിഎംഎ വെബിനാർ 16 ന്

ന്യൂഡൽഹി: കോവിഡ് രോഗവുമായി വീടുകളിൽ ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവർ ശ്രദ്ധിക്കേണ്ട മുൻകരുതലുകളിലേക്ക് വെളിച്ചം പകരുന്ന വെബിനാറുമായി ഡൽഹി മലയാളി അസോസിയേഷൻ വസുന്ധരാ എൻക്ലേവ് ഏരിയ. മേയ് 16 ന് ( ഞ
വീടുകളിൽ കഴിയുന്ന കോവിഡ് രോഗികളുടെ പരിചരണം: ഡിഎംഎ വെബിനാർ 16 ന്
ന്യൂഡൽഹി: കോവിഡ് രോഗവുമായി വീടുകളിൽ ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവർ ശ്രദ്ധിക്കേണ്ട മുൻകരുതലുകളിലേക്ക് വെളിച്ചം പകരുന്ന വെബിനാറുമായി ഡൽഹി മലയാളി അസോസിയേഷൻ വസുന്ധരാ എൻക്ലേവ് ഏരിയ. മേയ് 16 ന് ( ഞായർ) വൈകുന്നേരം 5 മുതൽ 6 വരെ ഗൂഗിൾ മീറ്റിലൂടെയാണ് പരിപാടി.

പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. ആശ്ലേഷ്‌ ഒ പി, മെഡിക്കൽ ഓഫീസറായ ഡോ. ഷോല ചിത്രൻ എന്നിവർ പ്രഭാഷണവും പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകും.

കോവിഡ് ഭേദമായതിനുശേഷം സ്വീകരിക്കേണ്ട ദിനചര്യകൾ, വ്യായാമം, ഭക്ഷണ രീതികൾ എന്നിവയെക്കുറിച്ചും പ്ലാസ്‌മാ ദാനം, കുത്തിവയ്പ്പ് (വാക്‌സിനേഷൻ) തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുവാൻ ഉതകുന്ന വെബിനാറിൽ പങ്കെടുക്കുവാനുള്ള ലിങ്കിനും കൂടുതൽ വിവരങ്ങൾക്കും ഡിഎംഎ വസുന്ധരാ എൻക്ലേവ് ഏരിയ സെക്രട്ടറി പ്രദീപ് നായരുമായി 9910996999 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: പി.എൻ. ഷാജി