സുൽത്താൻ ബത്തേരി: കാത്തലിക്ക് ബിഷപ് കോണ്ഫാറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) യുടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസിന് കർഷക മിത്രം ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പിനിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. വയനാടിന്റ സമഗ്ര വികസനത്തിന് വേണ്ടി തന്റെ സ്ഥാനം ഉപയോഗപ്പെടുത്താൻ ശ്രമിക്കുമെന്ന് ബിഷപ്പ് പറഞ്ഞു. കാർഷിക മേഖലയിലും വന്യമൃഗ ശല്യം കൊണ്ടും ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്പോൾ ജില്ലയിൽ ടൂറിസം വളരുന്നത് പ്രതീക്ഷ നൽകുന്നതാണെന്നും കർഷക മിത്രം രക്ഷാധികാരി കൂടിയായ ബിഷപ് പറഞ്ഞു.
ഉജ്ജ്വല ബാല്യ പുരസ്കാരം നേടിയ ആരാധ്യ നന്ദയ്ക്ക് ബിഷപ് ഉപഹാരം സമ്മാനിച്ചു. കർഷക മിത്രം മാനേജിംഗ് ഡയറക്ടർ പി.എം. ജോയി ബിഷപിനെ പൊന്നാട അണിയിച്ചു. ഡോ.പി. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. വി.പി. വർക്കി, കെ.പി. യൂസഫ് ഹാജി, വി.എം. വർഗീസ്, വിഷ്ണു വേണുഗോപാൽ, പ്രഫ.തരാ ഫിലിപ്പ്, ടി.പി. ശശി, ഉമ്മർ ഹാജി, എം.കെ. ബാലൻ വത്സ ചാക്കോ, ജോജോ ജോണ്, ലെനിൽ സ്റ്റീഫൻ, പി.വി. ശ്രീധരൻ, ഇ.സി. പുഷ്പ വല്ലി തുടങ്ങിയവർ പ്രസംഗിച്ചു.