വെള്ളമുണ്ട: ബൈക്കുകൾ മോഷ്ടിച്ച് പൊളിച്ചു വിൽപന നടത്തുന്ന സംഘത്തെ വെള്ളമുണ്ട പോലീസ് പിടികൂടി. ഈ മാസം 10 ന് തരുവണയിൽ നിന്നും കളവു പോയ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. ബൈക്ക് മോഷ്ടാക്കളെക്കുറിച്ച് സമീപത്തെ സിസി കാമറയിൽ നിന്നും സൂചന ലഭിച്ചിരുന്നു.
ഇതുപ്രകാരം നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം മൂന്ന് പേരെയാണ് വെള്ളമുണ്ട എസ്ഐ ഷറഫുദ്ദീനും സംഘവും പിടികൂടിയത്. പേരാന്പ്ര സ്വദേശികളായ അൽഫർദാൻ (18), വിനയൻ (48) എന്നിവരെയും പ്രായപൂർത്തിയാകാത്ത കുട്ടിയെയുമാണ് പിടികൂടിയത്. കുട്ടികൾ മോഷ്ടിക്കുന്ന ബൈക്കുകൾ വിനയന് കൈമാറി പൊളിച്ചു വിൽക്കുകയാണ് പതിവ്. ജില്ലയിലും അയൽ ജില്ലകളിലുമായി പതിനഞ്ചോളം ബൈക്കുകൾ സംഘം കവർന്നതായാണ് സൂചന.