കോട്ടയം: ചങ്ങനാശേരി സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍ മെലാഞ്ച് ഇന്റര്‍ കൊളെജിയറ്റ് മീഡിയ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. നാളെയും ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളിലുമാണ് ഫെസ്റ്റ്. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഫെസ്റ്റില്‍ പങ്കെടുക്കും. വിശ്വസാഹോദര്യം എന്നതാണ് മെലാഞ്ചിന്റെ ഇത്തവണത്തെ ആപ്തവാക്യം.
വ്യത്യസ്ഥ തരത്തിലുളള ഇന്‍സ്റ്റലേഷനുകളും എക്സിബിഷനുകളുമാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റില്‍ 24 ഇനങ്ങളിലായി മത്സരം നടക്കും. നാളെ സംവിധായകനും സിനിമ താരവുമായ രമേഷ് പിഷാരടി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ ചങ്ങനാശേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സന്ധ്യാ മനോജ് മുഖ്യപ്രഭാഷണം നടത്തും. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ആന്റണി എത്തയ്ക്കാട് അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് പാറയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മാധ്യമ രംഗത്ത് നിരവധി അവാര്‍ഡുകളും പ്രശംസയും കരസ്ഥമാക്കിയ കോളജിലെ 10 പൂര്വവിദ്യാര്ഥികളെ ആദരിക്കും. ഡിസംബര്‍ ഒന്നിന് സ്പെക്ട്രം ഫാഷന്‍ ഷോ നടക്കും. രണ്ടിനു സംഗീത സംവിധായകൻ ജോബ് കുര്യന്റെ നേതൃത്വത്തിൽ സംഗീതനിശ നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിന്റെ പ്രധാന സ്പോണ്സര് ജോബിന് ഇന്റര്‍നാഷണല്‍ കമ്പനിയാണ്. എക്സിബിഷന് പ്രവേശനം സൗജന്യമായിരിക്കും. പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. ഒന്ന്, രണ്ട് തീയതികളിലെ കലാപരിപാടികള്‍ പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു.
പത്രസമ്മേളനത്തില്‍ കോളജ് ഡയറക്ടര്‍ ഫാ. ആന്റണി എത്തയ്ക്കാട്, പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് പാറയ്ക്കല്‍, വൈസ് പ്രിന്‍സിപ്പല്‍ തോമസ് ജോസഫ്, മെലാഞ്ച് കോ-ഓർഡിനേറ്റര്‍ സജി ലൂക്കോസ്, മീഡിയാ ആൻഡ് പ്രേമോഷന് കോ-ഓർഡിനേറ്റര്‍ ഷാര്‍ലറ്റ് എം. ജോര്‍ജ്, പിആര്‍ഒ അഖില അമ്പാടി, സ്റ്റുഡന്‍സ് കോ-ഓർഡിനേറ്റര്‍ ശബരി വിനോദ് എന്നിവര്‍ പങ്കെടുത്തു. 8075563586, 7012234689.