+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോലീസിന്‍റെ വെടിയേറ്റ് മരിച്ച ഹില്ലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം 10 മില്യൺ ഡോളർ

കൊളംബസ്: ഒഹായോ സംസ്ഥാനത്തെ കൊളംബസിൽ പോലീസിന്‍റെ വെടിയേറ്റു മരിച്ച ആൻഡ്രി ഹില്ലിന്‍റെ കുടുംബത്തിനു 10 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകുന്നതിന് സിറ്റി അധികൃതർ തീരുമാനിച്ചു. സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായാ
പോലീസിന്‍റെ  വെടിയേറ്റ് മരിച്ച ഹില്ലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം 10 മില്യൺ ഡോളർ
കൊളംബസ്: ഒഹായോ സംസ്ഥാനത്തെ കൊളംബസിൽ പോലീസിന്‍റെ വെടിയേറ്റു മരിച്ച ആൻഡ്രി ഹില്ലിന്‍റെ കുടുംബത്തിനു 10 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകുന്നതിന് സിറ്റി
അധികൃതർ തീരുമാനിച്ചു. സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി നല്‍കുന്നതെന്ന് അധികൃതർ അറിയിച്ചു.

നിരായുധനായ ആൻഡ്രി ഹിൽ 2020 ഡിസംബർ 20 നാണ് വെടിയേറ്റു മരിച്ചത്. രാത്രി സുഹൃത്തിന്‍റെ ഗാരേജിൽ നിന്ന് കൈയിൽ സെൽഫോൺ ഉയർത്തി പിടിച്ചു പുറത്തു വരികയായിരുന്ന ഹില്ലിനു നേരെയാണ് പോലീസ് ഓഫീസർ വെടിവച്ചത്. വെടിയേറ്റ ഹിൽ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.

കൈയിൽ ഉണ്ടായിരുന്നത് തോക്കാണെന്ന് തെറ്റിദ്ധരിച്ചാണ് പോലീസ് വെടിയുതിർത്തതെന്ന് അറ്റോർണി വാദിച്ചു. പ്രതി കുറ്റം നിഷേധിക്കുകയും ചെയ്തു. അർദ്ധരാത്രിയിൽ വീടിനു സമീപം ഒരു കാർ വന്നു നിൽക്കുന്നുവെന്ന സമീപവാസി നൽകിയ വിവരമനുസരിച്ച് എത്തിച്ചേർന്നതായിരുന്നു പോലീസ്.

ആൻഡ്രി ഹില്ലിന്‍റെ കുടുംബത്തിനുണ്ടായ നഷ്ടം പരിഹരിക്കാൻ 10 മില്യൺ ഡോളറിനാകുകയില്ലെന്നും എന്നാൽ താൽക്കാലിക ആശ്വാസം എന്ന നിലയിലാണ് ഈ തുക അനുവദിക്കുന്നതെന്നും കൊളംബസ് സിറ്റി അറ്റോര്‍ണി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ