>വൈക്കം: മറവൻതുരുത്ത് ഗവ. യുപി സ്കൂളിലെ പ്ലാവ് മരം നടപടിക്രമങ്ങൾ കാറ്റി പറത്തി മുറിച്ചു വീട് പണിത മറവന്തുരുത്തു പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. പ്രതാപൻ മെമ്പർ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരം ആരംഭിക്കാൻ മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു.
കേസ് ആട്ടിമറിച്ചു പ്രതാപനെ രക്ഷിക്കുന്നതിനാണ് സിപിഎം തെറ്റായ പ്രചരണം നൽകുന്നതെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. മരംമുറിച്ച സംഭവത്തിൽ അന്വഷണം അവശ്യപ്പെട്ട് കോൺഗ്രസ് മാസങ്ങൾക്കു മുമ്പ് വിജിലൻസിന് പരാതി നൽകിയെങ്കിലും ഭരണകക്ഷിയുടെ ഇടപെടൽ മൂലം അന്വഷണം വഴിമുട്ടിയെന്നും ആരോപിച്ചു.
ബിനാമിയെ കൊണ്ട് മരം വാങ്ങാൻ വൈസ് പ്രസിഡന്റ് അധികാരം ദുർവിനിയോഗം ചെയ്തതുകൊണ്ടാണ് വൈസ് പ്രസിഡന്റിന്റെ മെമ്പർ സ്ഥാനം രാജിവയ്ക്കാൻ കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നും കമ്മിറ്റി അറിയിച്ചു. സമരത്തിന്റെ അടുത്ത ഘട്ടമായി ഇന്ന് രാവിലെ 10ന് പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തും. ധർണാ സമരം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും.