കുറുപ്പന്തറ: മാഞ്ഞൂര്‍ പഞ്ചായത്തിലെ അയിരാര് കരിക്കോണം പാടശേഖരത്ത് വിത്ത് വിതച്ചു. വിതയുത്സവം പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന് ഉദ്ഘാടനം ചെയ്തു.
ഈ വര്‍ഷം 300 ഹെക്ടര്‍ സ്ഥലത്താണ് മാഞ്ഞൂരില്‍ നെല്‍കൃഷി ചെയ്യുന്നത്. മികച്ച കാലാവസ്ഥ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. കഴിഞ്ഞതവണത്തെ കൃഷി പൂര്‍ണമായും വെള്ളപ്പൊക്കത്തില്‍ നശിച്ചു. കൃഷിനാശത്തെത്തുടര്‍ന്ന് മുമ്പ് കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ നെല്‍ക്കൃഷിയില്‍നിന്നു പിന്മാറിയപ്പോള് യുവാക്കളായ റോയി, സജീവ്, ശശികുമാര്‍, സി.വി. രാജേഷ്, സിനിലാല്‍ ദീപു, എം.സി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഹരിതം ജെഎല്‍ജി ഗ്രൂപ്പ് രൂപീകരിച്ചു. കേരള ഗ്രാമീണ്‍ ബാങ്ക് കുറുപ്പന്തറ ശാഖാ ഇവര്‍ക്ക് സഹായം നല്കാന് തയാറായി. യുവാക്കളുടെ ആത്മവിശ്വാസത്തിനൊപ്പം കൃഷിഭവന്റെ സഹകരണവും കൂടിയായപ്പോള്‍ പാടശേഖരങ്ങള്‍ വീണ്ടും ഹരിതാഭമായി.
മാഞ്ഞൂര്‍ പഞ്ചായത്ത് നെല്‍വിത്ത് പൂര്‍ണമായും സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. കൂലിച്ചെലവ് ഇനത്തിലും സുസ്ഥിര നെല്‍കൃഷി പദ്ധതിപ്രകാരവും കര്‍ഷകര്‍ക്ക് ഈ വര്‍ഷവും 5,700 രൂപ നല്‍കും. ഇതുവരെ നെല്‍കൃഷി ചെയ്ത കര്‍ഷകര്‍ക്കുള്ള ധനസഹായം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിച്ചതായി കൃഷി ഓഫീസര്‍ അറിയിച്ചു.
വിതയുത്സവത്തില് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കൊണ്ടൂക്കാലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്തംഗങ്ങളായ ആനിയമ്മ ജോസഫ്, സാലിമ്മ ജോളി, മാഞ്ഞൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എം. ജോര്‍ജ്, കൃഷി ഓഫീസര്‍ പി.ആര്. സലിന്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ രമാ ഭാസ്കരന്, കൃഷി അസിസ്റ്റന്റ് അഖില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.