തിരുവനന്തപുരം: കേരള ബാങ്കിന്റെ നാലാം വാർഷിക ദിനമായ ഇന്ന് ബാങ്കിലെ കളക്ഷൻ ഏജന്റുമാർ പണിമുടക്കും. പഴയ ജില്ലാ സഹകരണ ബാങ്കുകളിലെ കളക്ഷൻ ഏജന്റുമാരായിരുന്നവരുടെ ആനുകൂല്യങ്ങൾ കേരള ബാങ്ക് ഇല്ലാതാക്കുന്നു എന്നാരോപിച്ചാണ് സമരം.
കേരള ബാങ്ക് രൂപവത്കരണ സമയത്ത് എല്ലാവരുടേയും ആനുകൂല്യങ്ങൾ സംരക്ഷിക്കുമെന്ന് സർക്കാരും ബാങ്ക് മാനേജ്മെന്റും നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെന്ന് ലോണ്‍ ഡെപ്പോസിറ്റ് കളക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് ടി.വൈ. ജോസ്, സെക്രട്ടറി കെ. ലക്ഷ്മണൻ, സിഐടിയു ജില്ലാ സെക്രട്ടറി എൻ. സുന്ദരംപിള്ള എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് കേരള ബാങ്ക് ആസ്ഥാന ഓഫീസിന് മുന്നിൽ യൂണിയന്റെ നേതൃത്വത്തിൽ പണിമുടക്കുന്ന തൊഴിലാളികൾ ധർണ നടത്തും. സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.