തിരുവനന്തപുരം: കേരള രജനികാന്ത് ഫാൻസ് അസോസിയേഷൻ തിരുവനന്തപുരം കമ്മിറ്റിയുടെയും തേജ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ നേമം ശാന്തിവിള ന്യൂ യുപി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. രജനി ഫാൻസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റും തേജ ഫൗണ്ടേഷൻ സ്ഥാപനുമായ ആന്റോ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ക്രിസ്ത്യൻ ഗ്ലോസ്ബെൽ ലിറ്ററേച്ചർ സൊസൈറ്റി ഡയറക്ടർ സി.ഐ. റോബർട്ട് സാം ഉദ്ഘാടനം ചെയ്തു.
എസ്ബിടി ക്ഷേമ സോഷ്യൽ സർക്കിൾ, മാതാ വനിതാ ചാരിറ്റബിൾ സൊസൈറ്റി, ആനന്ദനിലയം അനാഥാലയം എന്നീ സംഘടനകളിലൂടെ സാമൂഹിക, സാംസ്കാരിക, സേവന പ്രവർത്തനങ്ങൾ നടത്തി വരുന്ന കർമ സോഷ്യൽ സർക്കിൾ പ്രസിഡന്റ് കെ. മഹാദേവനെ ആദരിച്ചു. സ്കൂൾ പ്രധാനാധ്യാപിക കെ.എസ്. ശ്രീകല, റോബർട്ട് സാം എന്നിവരെ പൊന്നാടയും അവാർഡും നൽകി ആദരിച്ചു. കലാ, കായിക മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കു സമ്മാനങ്ങൾ നൽകി.