തിരുവനന്തപുരം: സാഹിത്യകാരനും എസ്എൻ കോളജ് അധ്യാപകനുമായിരുന്ന കിളിമാനൂർ രമാകാന്തന്റെ 13-ാം ചരമദിനത്തോടനുബന്ധിച്ച് ചെന്പഴന്തി എസ്എൻ കോളജ് പൂർവവിദ്യാർഥി സംഘടനയുടെ ആഭിമുഖ്യത്തിൽ സ്മൃതി സായാഹ്നവും കാവ്യാർച്ചനയും നടത്തും. ഗാന്ധി സ്മാരക നിധിയുടെ സഹകരണത്തോടെ ഇന്നു വൈകുന്നേരം മൂന്നിന് തൈക്കാട് ഗാന്ധിഭവനിൽ നടക്കുന്ന അനുസ്മരണ പരിപാടി ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അഡ്വ. ടി. ശരത്ചന്ദ്ര പ്രസാദ് അധ്യക്ഷത വഹിക്കും. സദാശിവൻ പൂവത്തൂരിന്റെ നേതൃത്വത്തിൽ 50 കവികൾ പങ്കെടുക്കുന്ന കവിയരങ്ങ് നടത്തും.
ആചാര്യ സ്മൃതി സംഗമം നടത്തി
തിരുവനന്തപുരം: വിളക്കിത്തല നായർ സമുദായത്തിന്റെ ആചാര്യനും കൊട്ടാരം വൈദ്യനും ശ്രീമൂലം ലെജിസ്ലേറ്റീവ് അംഗവും നവോഥാന നായകനും ഉത്തര കേരള മഹായോഗ സ്ഥാപകനുമായിരുന്ന നാരായണൻ നീലകണ്ഠൻ അപ്പാവു വൈദ്യരുടെ 136-ാം ജന്മദിനം ആചരിച്ചു. വിളക്കിത്തല നായർ സഭയുടെ കീഴിൽ വിവിധ കരയോഗങ്ങളിൽ അന്നദാനവും പ്രാർഥനയും നടത്തി. ബാലരാമപുരത്ത് സംഘടിപ്പിച്ച ആചാര്യ സംഗമത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് കുന്നത്ത് പുഷ്പാർച്ചന നടത്തി. ജില്ലാ പ്രസിഡന്റ് ക്യാപ്പിറ്റൽ വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പനയമുട്ടം രഞ്ചിത്ത്, നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ സെക്രട്ടറി ബാലരാമപുരം ഹരി എന്നിവർ ചേർന്ന് ആചാര്യ ഗീതം പുറത്തിറക്കി.