വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരം 105 ദിവസം പിന്നിടുന്നു. പൂന്തുറ, പുല്ലുവിള ഇടവകകളുടെ നേതൃത്വത്തിൽ ഇന്നലെ നിരവധി മത്സ്യത്തൊഴിലാളികൾ പിന്തുണയുമായി എത്തി.
ത്രിദിന പരിശീലന
പരിപാടി ആരംഭിച്ചു
നെയ്യാറ്റിന്‍കര: സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ പ്രവൃത്തി പഠന അധ്യാപകർക്കായി സംഘടിപ്പിച്ച ത്രിദിന റസിഡൻഷൽ ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
നെയ്യാറ്റിൻകര നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.എം.എ. സാദത്ത് അധ്യക്ഷനായി. എസ്എസ് കെ ജില്ലാ പ്രോജക്ട് കോ-ഒാർഡിനേറ്റർ എസ്. ജവാദ്, ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ബി. ശ്രീകുമാരൻ, കെ.എ. ഷാഹിന, ബിപിസിമാരായ കൃഷ്ണകുമാർ, എം. അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിദ്യാർഥികൾക്ക് പ്രവൃത്തിപരിചയ പഠന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് പഠനം കൂടുതൽ ആസ്വാദ്യകരമാക്കുക എന്നതാണ് പരിശീലന പരിപാടിയുടെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.